|    Jul 17 Tue, 2018 10:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെപിസിസി ഭാരവാഹിത്വം : സമവായ ചര്‍ച്ചകള്‍ സജീവമായി

Published : 19th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ്സില്‍ സജീവമായി. കേരളത്തിന്റെ ചുമതലയുള്ള വരണാധികാരി നാച്ചിയപ്പന്‍ 24നു തിരുവനന്തപുരത്തെത്തും. അതിനു മുമ്പ് തിരഞ്ഞെടുപ്പു സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ അന്തിമ ധാരണയാവും. വിശദമായ ചര്‍ച്ചകള്‍ക്കായി 24നു കെപിസിസി, ഡിസിസി ഭാരവാഹികളോട് തിരുവനന്തപുരത്തെത്താന്‍ കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി. വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാനാണ് കഴിഞ്ഞയാഴ്ച ചേര്‍ന്ന ഗ്രൂപ്പുകളുടെ യോഗത്തില്‍ ധാരണയായത്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ഇതിന് അംഗീകാരം നല്‍കിയിരുന്നു. 20നു മുമ്പ് ബ്ലോക്കുകളില്‍ നിന്നുള്ള കെപിസിസി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെ പൂര്‍ത്തിയാക്കണമെന്നായിരുന്നു ധാരണ. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ നോമിനേഷനുകള്‍ വന്നുതുടങ്ങും. ഒക്ടോബര്‍ ആദ്യവാരം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കണമെങ്കില്‍ ഈ മാസം തന്നെ ഭാരവാഹികളെ നിശ്ചയിക്കണം. കെപിസിസിക്ക് 21 ഭാരവാഹികളാണ് വേണ്ടത്. ഇവരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഇതിനു മുന്നോടിയായി മണ്ഡലം-ബ്ലോക്ക്-ഡിസിസി ഭാരവാഹികളെയും കണ്ടെത്തണം. സമവായത്തിനു ഗ്രൂപ്പുകള്‍ ധാരണയായെങ്കിലും കെപിസിസിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ഗ്രൂപ്പുവീതംവയ്പിനു തിരിച്ചടിയായിട്ടുണ്ട്. ജംബോ കമ്മിറ്റി ഒഴിവാക്കുന്നതിനോട് ഗ്രൂപ്പുകള്‍ക്ക് എതിര്‍പ്പില്ലെങ്കിലും മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. സംസ്ഥാനത്തിന്റെ സാഹചര്യം കണക്കിലെടുത്ത് ഇളവു നല്‍കണമെന്ന് ഗ്രൂപ്പുകള്‍ വരണാധികാരിയോട് ആവശ്യപ്പെടും. എന്നാല്‍, നിലവിലെ വിശാല എക്‌സിക്യൂട്ടീവ് ഒഴിവാക്കി 40 പേരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി മതിയെന്നാണ് പുതിയ നിര്‍ദേശം. ഡിസിസികളിലും ഇതേ മാതൃക തുടരണമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. നിലവിലെ വൈസ് പ്രസിഡന്റുമാരുടെ എണ്ണം അഞ്ചില്‍ നിന്ന് ഒന്നാക്കണം. 22 ജനറല്‍ സെക്രട്ടറിമാരുടെ പദവി വെട്ടിച്ചുരുക്കി നാലാക്കണം. 40 സെക്രട്ടറിമാരുടെ എണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss