|    Jul 22 Sun, 2018 2:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മല്‍സരിക്കുമെന്ന് മുന്‍ മന്ത്രി ടി എച്ച് മുസ്തഫ

Published : 27th September 2017 | Posted By: fsq

 

പെരുമ്പാവൂര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇക്കുറി താനും മല്‍സരിക്കുമെന്ന് മുന്‍മന്ത്രി ടി എച്ച് മുസ്തഫ. ജനപിന്തുണ നഷ്ടപെട്ട കോണ്‍ഗ്രസ്സിന് ഇപ്പോള്‍ ഗ്രൂപ്പ് പറഞ്ഞ് സ്ഥാനങ്ങള്‍ പങ്കുവയ്ക്കാന്‍ പറ്റിയ സമയമല്ലെന്നും ഗ്രൂപ്പില്ലാതെ നില്‍ക്കുന്ന തന്നെ പോലുള്ളവരെയാണ് ഇപ്പോള്‍ നേതൃസ്ഥാനത്തെത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   ഉമ്മന്‍ചാണ്ടിയും കെ മുരളീധരനും കഴിഞ്ഞാല്‍ പ്രസിഡന്റാവാന്‍ പറ്റിയ സീനിയര്‍ നേതാക്കള്‍ വേറെ ഇല്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചിട്ട് കാര്യമില്ല.  യൂത്ത് കോണ്‍ഗ്രസ്സിനെയും കെഎസ്‌യുവിനെയും മാതൃകയാക്കി 1991വരെ തുടര്‍ന്നുവന്ന രീതിയില്‍ പാര്‍ട്ടിയില്‍ ജനാധിപത്യം കൊണ്ടുവന്ന് ബാലറ്റിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കണം. പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വളര്‍ത്തിയാലേ കോണ്‍ഗ്രസ് അധികാരത്തിലെത്തൂവെന്നും മുസ്തഫ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss