|    Oct 21 Sat, 2017 8:57 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെപിസിസി പുനസ്സംഘടനയ്ക്കായി രാഷ്ട്രീയകാര്യ സമിതി

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പതിനഞ്ചംഗ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാന്‍ തീരുമാനം. പ്രധാനമായും പുനസ്സംഘടന, സംഘടനാ തിരഞ്ഞെടുപ്പ് എന്നിവ നടത്തുകയാണ് സമിതിയുടെ ദൗത്യം.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സമിതിയില്‍ അംഗമാക്കേണ്ടവരുടെ പേരുകള്‍ എഐസിസിക്ക്  കൈമാറിയതായി ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
പതിനഞ്ചംഗ രാഷ്ട്രീയകാര്യ സമിതിയിലേക്ക് അഞ്ചു പേരുകള്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചു. ഗ്രൂപ്പ് നേതാക്കളായ ബെന്നി ബഹ്‌നാന്‍, കെ സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം എം ഹസന്‍, പി സി വിഷ്ണുനാഥ് എന്നിവരെയാണ് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഉമ്മന്‍ചാണ്ടിയുമായും വൈകീട്ട് 3.30നു ചെന്നിത്തലയുമായും വെവ്വേറെയായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക