|    Mar 23 Thu, 2017 3:49 pm
FLASH NEWS

കെപിസിസി നേതൃയോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റ് – വിഎം സുധീരന്‍

Published : 6th June 2016 | Posted By: sdq

sudheeran vm

കെപിസിസി നേതൃയോഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിഎം സുധീരന്‍. യോഗത്തില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നില്ലെന്ന് സുധീരന്‍ പറഞ്ഞു.  


ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ യോഗത്തില്‍ അത്തരം ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. ആര്‍ക്കെതിരേയും വ്യക്തിപരമായ വിമര്‍ശനം യോഗത്തില്‍ ഉണ്ടായിട്ടില്ല. സത്യത്തിന് നേരെ വിരല്‍ചൂണ്ടിയുള്ള ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്‌.

മാധ്യമപ്രവര്‍ത്തകര്‍ തെറ്റിധരിക്കപ്പെട്ടിരിക്കുകയാണെന്നും യോഗത്തില്‍ ഉന്നയിക്കാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തല്‍ ക്രിയാത്മകമായ ചര്‍ച്ചകളാണ് നടന്നതെന്നും സുധീരന്‍ പറഞ്ഞു.

(Visited 143 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക