|    Nov 18 Sat, 2017 11:12 pm
FLASH NEWS
Home   >  Kerala   >  

കെപിസിസി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Published : 20th April 2017 | Posted By: mi.ptk

തിരുവന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. മുന്‍പെടുത്ത നിലപാടില്‍ നിന്ന് മാറേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ല എന്നതിന്റെ അര്‍ത്ഥം പ്രവര്‍ത്തനരംഗത്തുനിന്ന് മാറി നില്‍ക്കുന്നു എന്നല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏതെങ്കിലും സ്ഥാനം ഏറ്റെടുത്ത് പ്രവര്‍ത്തിക്കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതല തനിക്കായിരുന്നു. എന്നാല്‍ ജനവിധി അനുകൂലമായില്ല. ഇതേതുടര്‍ന്നാണ് സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന് തീരുമാനിച്ചത്. അതിന് ഹൈക്കമാന്റും അനുമതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
തീരുമാനം മാറ്റണമെന്ന് ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല. കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത് ഹൈക്കമാന്റാണ്. ആ തീരുമാനം താന്‍ അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക