|    Aug 19 Sat, 2017 11:01 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കെപിഎ സംസ്ഥാന സമ്മേളനം അടൂരില്‍

Published : 2nd August 2017 | Posted By: fsq

 

പത്തനംതിട്ട: കേരള പോലിസ് അസോസിയേഷന്‍ 33ാം സംസ്ഥാന സമ്മേളനം നാളെ മുതല്‍ അഞ്ചുവരെ അടൂരില്‍ നടക്കും. അടൂര്‍ ഗീതം ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 10ന് യാത്രയയപ്പു സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി എസ് ബൈജു അധ്യക്ഷത വഹിക്കും. എഡിജിപി ടോമിന്‍ ജെ തച്ചങ്കരി മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 4.30ന ്‌സാംസ്‌കാരിക സമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും.  അഞ്ചിനു രാവിലെ  ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 6000ലധികം പോലിസ് സേനാംഗങ്ങള്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക