|    Oct 19 Fri, 2018 6:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെപിഎസി ലളിതയ്‌ക്കെതിരേ നാടകപ്രവര്‍ത്തകര്‍

Published : 25th September 2017 | Posted By: fsq

 

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ച കേരള സംഗീത നാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിതയുടെ നിലപാടിനെ വിമര്‍ശിച്ച് നാടക സംവിധായകരുടെയും പ്രവര്‍ത്തകരുടെയും കൂട്ടായ്മ. ദിലീപിനെ കെപിഎസി ലളിത ജയിലില്‍ സന്ദര്‍ശിച്ച സംഭവം സ്ത്രീകള്‍ക്കെതിരായ പീഡനത്തെ ക്രൂരമായി ന്യായീകരിക്കുന്നതിനു തുല്യമാണെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കെപിഎസി ലളിതയുടെ നടപടി അവതരണകലാരംഗത്തെ മുഴുവനാളുകളെയും അവഹേളിക്കുന്നതിന് തുല്യമാണ്. അക്കാദമി അധ്യക്ഷയുടെ തീരുമാനം ഖേദകരമാണ്. അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നു കെപിഎസി ലളിത രാജിവയ്ക്കണമെന്നും  അതിനു തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ അവരെ നീക്കണമെന്നും ആവശ്യപ്പെടുന്നു. അഭിലാഷ് പിള്ള, ചന്ദ്രദാസന്‍, രമേശ് വര്‍മ, ശ്രീജ ആറങ്ങോട്ടുകര, നരിപ്പറ്റ രാജു, ജോസ് കോശി എന്നിവര്‍ ഉള്‍പ്പെടെ നാടകരംഗത്തു നിന്നുള്ള 17 പ്രവര്‍ത്തകരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss