|    Jan 20 Fri, 2017 2:53 am
FLASH NEWS

കെപിഎസി ലളിതയും വൈശാഖനും അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക്

Published : 31st July 2016 | Posted By: SMR

തിരുവനന്തപുരം: പ്രശസ്ത സിനിമാ-നാടക നടി കെപിഎസി ലളിത സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ആവും. കഥാകൃത്ത് വൈശാഖന്‍ സാഹിത്യ അക്കാദമി ചെയര്‍മാനും ഖദീജ മുംതാസ് വൈസ് ചെയര്‍മാനുമാവും.— പ്രശസ്ത ചലച്ചിത്ര സംയോജക ബീനാ പോളിനെ ചലച്ചിത്ര അക്കാദമിയുടെ ഉപാധ്യക്ഷ സ്ഥാനത്തേക്കും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ലളിതകലാ അക്കാദമി ചെയര്‍മാനായി സത്യപാലിനേയും വൈസ് ചെയര്‍മാനായി നേമം പുഷ്പരാജിനെയും പരിഗണിക്കുന്നു.— ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി വി കാര്‍ത്തികേയന്‍ നായര്‍, ഭാരത്ഭവന്‍ ഡയറക്ടറായി പ്രമോദ് പയ്യന്നൂര്‍, വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാനായി വിനോദ് വൈശാഖി, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാനായി—കെ ജെ കുട്ടപ്പന്‍, സര്‍വവിജ്ഞാന കോശം ഡയറക്ടര്‍ ആയി ഡോ. —കെ എന്‍ ഗണേശ് എന്നിവരെയും നിയോഗിച്ചേക്കും.—
പുതിയ നിയമനങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവുമെന്നാണ് സൂചന. കൂടാതെ സംവിധായകന്‍ സിബി മലയില്‍, ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവര്‍ ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങളും സംവിധായകന്‍ ഡോ. —ബിജു ജനറല്‍ കൗണ്‍സിലംഗവുമാകും. കെപിഎസി ലളിതയെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി സീറ്റില്‍ മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. പാര്‍ട്ടി പ്രാദേശികഘടകങ്ങളിലുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് മല്‍സരരംഗത്തുനിന്ന് പിന്‍മാറുകയായിരുന്നു. അരനൂറ്റാണ്ടിന് ശേഷമാണ് കേരള സംഗീത നാടക അക്കാദമി അധ്യക്ഷയായി ഒരു വനിതയെത്തുന്നത്.
ആഖ്യാനത്തിലെ ലാളിത്യവും പ്രമേയത്തിലെ പുതുമകളുംകൊണ്ട് വായനക്കാരുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരനാണ് വൈശാഖന്‍. നിലവില്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റാണ്. നേരത്തെ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 12 വര്‍ഷത്തോളം കേരള ചലച്ചിത്ര അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടറും രാജ്യാന്തര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) മുഖ്യ സംഘാടകയുമായിരുന്നു ബീനാ പോള്‍. അന്നത്തെ ചലച്ചിത്ര അക്കാദമി സെക്രട്ടറിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 2014ലാണ് ഇവര്‍ സ്ഥാനമൊഴിഞ്ഞത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക