|    Sep 21 Fri, 2018 1:36 am
FLASH NEWS
Home   >  Sports  >  Football  >  

കെപിഎല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

Published : 20th May 2018 | Posted By: vishnu vis


തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സാറ്റ് തിരൂരിനെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്.  കളിയുടെ 32ാം മിനിറ്റില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഷില്ലോങ് താരം ഷയബോര്‍ നേടിയ ഒരു ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി.
പൊരുത്തിക്കളിച്ച  സാറ്റ് തിരൂര്‍ അധികം വൈകാതെ 39 മിനിറ്റില്‍ ശഹീദിലൂടെ സമനില നേടി. ആദ്യപകുതിയില്‍ ഇരു ടീമുകളും സമനില പാലിച്ചു.
പിന്നീട് 63ാം മിനിറ്റില്‍ വീണ്ടും  ഷയബോണിന്റെ ഗോളിലൂടെ കേരളാബ്ലാസ്‌റ്റേഴ്‌സ് വിജയമുറപ്പിക്കുകയായിരുന്നു. ഏഴു കളികളില്‍ നിന്നായി സാറ്റ് തിരുരിന് അഞ്ച് വിജയവും, ഒരു സമനിലയും, ഒരു തോല്‍വിയുമായി 16 പോയിന്റും കേരള ബ്ലാസ്‌റ്റേഴ്‌സിന് അഞ്ച് കളികളില്‍ നിന്നായി ഒമ്പത് പോയിന്റുമുണ്ട്.
ഇരു ടിമുകളും ഈ മാസം 27ന് എറണാകുളം പനമ്പള്ളി നഗര്‍ സ്‌റ്റേഡിയത്തില്‍ വിണ്ടും മല്‍സരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss