|    Oct 20 Fri, 2017 5:12 am
Home   >  Todays Paper  >  page 10  >  

കെപിഎംഎസിന്റെ പേരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു: ഔദ്യോഗിക വിഭാഗം

Published : 5th August 2017 | Posted By: fsq

 

കൊച്ചി: കേരള പുലയര്‍ മഹാസഭയുടെ പേരില്‍ പുന്നല ശ്രീകുമാറും സംഘവും സമുദായത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് നിലവിലെ ജനറല്‍ സെക്രട്ടറി പി എം വിനോദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഭരണസമിതി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം മുന്‍സിഫ് കോടതി ഉത്തരവിറക്കിയതാണ്. ഈ ഭരണസമിതിയുടെ കാലത്തുണ്ടായ നടപടിക്രമങ്ങളെല്ലാം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍, കോടതിവിധി അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടി സമുദായത്തില്‍ പുന്നല ശ്രീകുമാറും സംഘവും പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് കെപിഎംഎസ് ഔദ്യോഗിക വിഭാഗം ആരോപിക്കുന്നു. കെപിഎംഎസിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്തകള്‍ നല്‍കി സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ആഗസ്ത് 12 മുതല്‍ തൃശൂരില്‍ സംഘടനയുടെ സംസ്ഥാന സമ്മേളനം നടക്കുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്നും നിജസ്ഥിതി സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്നും ഔദ്യോഗിക വിഭാഗം ചൂണ്ടിക്കാട്ടി. പോലിസ് അതിക്രമത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയറാവണം. മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചുവിടാന്‍ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക