|    Sep 26 Tue, 2017 7:36 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കെന്റോ മൊമോറ്റയെ ജപ്പാനീസ് ടീമില്‍ നിന്നൊഴിവാക്കി

Published : 10th June 2016 | Posted By: SMR

ടോക്കിയോ: പ്രമുഖ പുരുഷ ബാഡ്മിന്റണ്‍ താരം കെന്റോ മൊമോറ്റയെ റിയോ ഒളിംപിക്‌സിനുള്ള ജപ്പാനീസ് ടീമില്‍ നിന്നൊഴിവാക്കി. ഒരു സ്വകാര്യ ചൂതാട്ട കേന്ദ്രത്തില്‍ പന്തയം വച്ച് കളിച്ചതിനെത്തുടര്‍ന്നാണ് താരത്തെ തഴഞ്ഞതെന്ന് ജപ്പാനീസ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ അറിയിച്ചു.
ആറു തവണ താന്‍ ചൂതാട്ട കേന്ദ്രത്തില്‍ പോയിരുന്നതായും ഏകദേശം 6,200 യുഎസ് ഡോളര്‍ പന്തയം വയ്ക്കാന്‍ ചെലവഴിച്ചുവെന്നും 21 കാരനായ മൊമോറ്റ സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം നടന്ന ദുബയ് സൂപ്പര്‍ സീരീസ് മാസ്റ്റേഴ്‌സ് ഫൈനല്‍സില്‍ മൊമോറ്റയ്ക്കായിരുന്നു കിരീടം. ഈ നേട്ടം കൈവരിച്ച ആദ്യ ജപ്പാനീസ് താരം കൂടിയായിരുന്നു അദ്ദേഹം.
മൊമോറ്റയെക്കൂടാതെ അദ്ദേഹത്തിന്റെ ടീമംഗമായ കെനിച്ചി ടാഗോയും അനധികൃത ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക