|    Jan 23 Tue, 2018 5:50 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കെനിയന്‍ താരങ്ങള്‍ ഭീഷണി െയന്ന് മോ ഫറാ

Published : 22nd July 2016 | Posted By: SMR

ലണ്ടന്‍: റിയോ ഒളിംപിക്‌സില്‍ കെനിയന്‍ താരങ്ങളില്‍ നിന്നും വന്‍ ഭീഷണിയുള്ളതായി ബ്രിട്ടന്റെ മെഡല്‍ പ്രതീക്ഷയായ ദീര്‍ഘദൂര താരം മോ ഫറ. 5000, 10000 മീറ്ററുകളില്‍ തന്റെ ഏറ്റവും വലിയ എതിരാളികളായിരിക്കും കെനിയന്‍ താരങ്ങളെന്നും അദ്ദേഹം പറഞ്ഞു.
10,000 മീറ്ററില്‍ കെനിയന്‍ താരങ്ങളായ പോള്‍ താന്‍യൂ, ബെഡന്‍ കരോക്കി, ജെഫ്രെ കാംവെറര്‍ എന്നിവരാണ് ഫറായ്ക്കു വെല്ലുവിളിയാവുക.
മാര്‍ച്ചില്‍ കാര്‍ഡിഫില്‍ നടന്ന ലോക ഹാഫ് മാരത്തണ്‍ ചാംപ്യന്‍ഷിപ്പില്‍ കാം വെററും ബെഡന്‍ കരോക്കിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായാണ് മോ ഫറാ ഫിനിഷ് ചെയ്തത്. എന്നാല്‍ 2013 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇവരെ പിന്തള്ളി ഫറാ തന്നെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
10000,5000 മീറ്ററുകളില്‍ കെനിയക്കു മികച്ച പ്രതീക്ഷയാണുള്ളതെന്ന് മുഖ്യ കോച്ച് ജൂലിയസ് കിര്‍വ അറിയിച്ചു. ഫറായുടെ പ്രകടനം ഞങ്ങളെ ഭയപ്പെടുത്തുന്നില്ല. ടീമംഗങ്ങളില്‍ വന്‍ പ്രതീക്ഷയാണുള്ളതെന്നും കിര്‍വ പറഞ്ഞു. ദീര്‍ഘദൂര സ്പ്രിന്റ് ഇനങ്ങളില്‍ ബ്രിട്ടന്റെ ഡബിള്‍ ഒളിംപിക്‌സ് ചാംപ്യനാണ് 33 കാരനായ ഫറാ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day