|    Jul 16 Mon, 2018 2:21 pm
FLASH NEWS

കെണിയൊരുക്കി കൂട്ടിലാക്കിയ തത്ത വില്‍പന വ്യാപകം

Published : 4th August 2017 | Posted By: fsq

 

അമ്പലപ്പുഴ: കതിരു വിളഞ്ഞ നെല്‍പാടങ്ങളില്‍ കെണിയൊരുക്കി കൂട്ടിലാക്കിയ തത്ത വില്‍പ്പന വ്യാപകമാവുന്നു. പുന്നപ്ര അമ്പലപ്പുഴ എന്നിവിടങ്ങളിലെ പ്രധാന കവലകളിലും ചാകര കടപ്പുറത്തുമാണ് കഴിഞ്ഞ ഒരാഴ്ചയായി തത്ത വില്‍പ്പന തകൃതിയായി നടക്കുന്നത്. പാലക്കാട് നിന്നുളള ഇടനിലക്കാര്‍ മുഖേന തമിഴ് സ്ത്രീകളാണ് വഴിയോരങ്ങളില്‍ വില്‍പനക്കാരായെത്തുന്നത്. ചെറിയ കമ്പിക്കൂട്ടില്‍ 25 ഓളം തത്തകളാണ് തിങ്ങി ഞെരുങ്ങി ചിറകടിച്ച് ശബ്ദമുണ്ടാക്കുന്നത്. ഒരു ജോഡി 400 രൂപയ്്ക്കാണ് വില്‍പന. വളര്‍ത്തു പക്ഷികളോടുള്ള കൗതുകം മൂലം തത്തകളെ പലരും വാങ്ങാറുണ്ടെങ്കിലും ഒരാഴ്ച മാത്രമേ ആയുസുണ്ടാവാറുള്ളൂ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പക്ഷി സംരക്ഷണ നിയമമനുസരിച്ച് തത്തകളെ വേട്ടയാടി വില്‍പന നടത്തുന്നത്          തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ അധികൃതര്‍ കണ്ണടക്കുന്നതോടെ തമിഴ് സംഘങ്ങളുടെ ഒരു നേരത്തെ അന്നത്തിന് ഇരയാകുന്നത് പാറിപ്പറന്നു നടക്കേണ്ട തത്തക്കൂട്ടങ്ങളാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss