|    Jul 24 Mon, 2017 6:19 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കെണിയില്‍പ്പെടുന്നത് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍: സി അബ്ദുല്‍ ഹമീദ്

Published : 15th July 2016 | Posted By: sdq

C abdul hameed PFIമലപ്പുറം: സാമൂഹിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവരാണു വ്യതിചലനങ്ങള്‍ക്ക് വശംവദരായി പല ദുരൂഹ സംഘങ്ങളുടെയും കെണിയിലകപ്പെടുന്നതെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്. പോപുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി മലപ്പുറം പുത്തനത്താണിയില്‍ സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം എന്ന നിലയില്‍ ദൈവത്തോടുള്ള ബാധ്യതകളോടൊപ്പം താന്‍ ജീവിക്കുന്ന സമൂഹത്തോടും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതാണ് ഇസ്‌ലാമിന്റെ ശരിയായ തേട്ടം. സംശയത്തിനു സാംഗത്യം ഇല്ലാത്തവിധം ഖുര്‍ആനും പ്രവാചകചര്യയും ഇത് വ്യക്തമാക്കിത്തന്നിട്ടുണ്ടെന്നും അദ്ദേ ഹം ഓര്‍മിപ്പിച്ചു. പ്രവാസികളുടെ അത്യധ്വാനമാണു കേരളത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് ഒരളവുവരെ താങ്ങായത്. സ്വദേശിവല്‍ക്കരണത്തിന്റെ ഫലമായി പ്രതിസന്ധിയിലകപ്പെടുന്ന പ്രവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ മുഹമ്മദലി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി, സംസ്ഥാന സെക്രട്ടറി ബി നൗഷാദ്, സംസ്ഥാനസമിതി അംഗങ്ങളായ പി നൂറുല്‍ അമീന്‍, പി പി റഫീഖ്, എ അബ്ദുന്നാസര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക