|    Jul 28 Fri, 2017 10:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഡിഎസ്എസ് കണ്‍വന്‍ഷന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

Published : 4th July 2016 | Posted By: SMR

കൊച്ചി: കേരള ധന്വന്തരി സംരക്ഷണസമിതി (കെഡിഎസ്എസ്) സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ധന്വന്തരി സൊസൈറ്റികളുടെ നവീകരണത്തിനും മികച്ച രീതിയിലുള്ള പ്രവര്‍ത്തനത്തിനുമായി സംരക്ഷണസമിതി മുന്നോട്ട് വച്ചിരിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങളില്‍ നല്ല ഇടപെടലുകള്‍ നടത്തുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധന്വന്തരിക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, സേവന മേഖല മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും വിപുലീകരിക്കുക, ജീവനക്കാര്‍ക്ക് എയ്ഡഡ് മാതൃകയില്‍ ശമ്പളം നല്‍കുക, അവരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമ്മേളനം സംഘടിപ്പച്ചത്. പ്രഫ. കെ വി തോമസ് എംപി വിശിഷ്ടാതിഥിയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക