|    Dec 17 Mon, 2018 6:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെട്ടിയിട്ട് അക്രമം; രണ്ടു യുവാക്കള്‍ക്ക് പരിക്ക്‌

Published : 12th November 2018 | Posted By: kasim kzm

വടകര: സുഹൃത്തുക്കളായ രണ്ടു യുവാക്കളെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. ചോറോട് കക്കാട്ട് കൈതക്കണ്ടി റാഷിദ് (21), ബറാത്തന്റെവിട ഫാജിസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ ഫാജിസിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലും റാഷിദിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഓട്ടോ ഡ്രൈവറായ റാഷിദിനെ ഞായറാഴ്ച പുലര്‍ച്ചെ ഓട്ടം പോവാനുണ്ടെന്നു പറഞ്ഞു വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന്, ഒരു കിലോമീറ്റര്‍ അകലെ മീത്തലങ്ങാടി ജുമുഅത്ത് പള്ളിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയ ശേഷം കെട്ടിയിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. തുടര്‍ന്ന്, അക്രമികള്‍ റാഷിദിനെ കൊണ്ട് ഫാജിസിനെ വിളിച്ചുവരുത്തി. പിന്നീട് ഫാജിസിനു നേരെയും അക്രമം നടന്നു. നാട്ടുകാരിയായ പെണ്‍കുട്ടിയുമായി റാഷിദ് പ്രണയത്തിലായതിന്റെ പേരിലാണ് അക്രമം നടന്നതെന്നാണ് സൂചന. ആക്രമിക്കുന്നതിനിടയില്‍ സംഘം ഇക്കാര്യം പറഞ്ഞതായി പരിക്കേറ്റവര്‍ പറഞ്ഞു. ഇതിനിടെ, സംഘത്തിന്റെ കൈയില്‍ നിന്നു ഫാജിസ് ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ് അവശനായ റാഷിദിനെ അക്രമിസംഘം വീടിനു മുന്നില്‍ തള്ളിയ ശേഷം സ്ഥലം വിട്ടു. പിന്നീട് രണ്ടുപേരെയും ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഫാജിസിന് കേള്‍വിക്കു തകരാര്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് വടകര പോലിസ് അന്വേഷണം ആരംഭിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss