|    Jan 22 Sun, 2017 7:40 pm
FLASH NEWS

കെട്ടിട നിര്‍മാണ കമ്പനിയില്‍ നിന്ന് അരക്കോടി തട്ടിയ മാനേജര്‍ പിടിയില്‍

Published : 2nd October 2016 | Posted By: SMR

കൊച്ചി: പ്രമുഖ കെട്ടിട നിര്‍മാണ കമ്പനിയില്‍നിന്നും അരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ മാനേജര്‍ പിടിയില്‍. എറണാകുളം ഗോശ്രീ ചാത്യാത് റോഡില്‍ ടാറ്റാ റിയല്‍റ്റി ആന്റ് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡില്‍ സീനിയര്‍ മാനേജരായിരുന്ന മുളന്തുരുത്തി വൈങ്ങാരപ്പിള്ളി ഗണപതിപ്ലാക്കല്‍ പ്രശാന്ത് ജി ജോര്‍ജ് (34) ആണ് എറണാകുളം സെന്‍ട്രല്‍ പോലിസിന്റെ പിടിയിലായത്.
രണ്ടുവര്‍ഷത്തോളം കമ്പനിയിലെ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് പ്രശാന്താണ്. ഫഌറ്റ് നിര്‍മാണത്തിനുള്ള വസ്തുക്കള്‍ നല്‍കിയ ഏജന്‍സികള്‍ക്ക് കൊടുക്കേണ്ട 51 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കേസ്. ബാങ്കില്‍ പണമടയ്ക്കുന്നതിനുള്ള കമ്പനിയുടെ വ്യാജ ട്രാന്‍സ്ഫര്‍ ഫോറം നിര്‍മിച്ചാണ് ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്ന് പോലിസ് പറഞ്ഞു. 2014ലാണ് പ്രശാന്തിനെ സീനിയര്‍ മാനേജരായി നിയമിച്ചത്. തുടര്‍ന്ന് 2015ല്‍ പുതിയ മാനേജര്‍ ചാര്‍ജെടുത്തതോടെ ഇയാള്‍ ജോലി രാജിവച്ച് പോവുകയായിരുന്നു.
തൃശൂരില്‍ മറ്റൊരു പ്രമുഖ കമ്പനിയുടെ മാനേജരായി ജോലി നോക്കിവരവേയാണ് പ്രതി അറസ്റ്റിലായത്. നിര്‍മാണ് സാമഗ്രികള്‍ നല്‍കിയവര്‍ കുടിശ്ശിക ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്പനിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ടാറ്റാ റിയല്‍റ്റി കമ്പനി ചാത്യാത് റോഡില്‍ നിര്‍മിക്കുന്ന തൃത്വം ഫഌറ്റ് സമുച്ചയങ്ങളുടെ നിര്‍മാണ ചുമതലയുള്ള സക്കറിയ ജോര്‍ജ് നല്‍കിയ പരാതിയിലാണ് പോലിസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക