|    May 29 Mon, 2017 3:58 am
FLASH NEWS

കെട്ടിട നിര്‍മാണത്തിനിടെ രണ്ട് തൊഴിലാളികള്‍ക്ക് ഷോക്കേറ്റു

Published : 20th October 2016 | Posted By: SMR

പള്ളുരുത്തി: നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നും ഷോക്കേറ്റ് വീണ് രണ്ടുതൊഴിലാളികള്‍ക്ക് പരിക്ക്. പള്ളുരുത്തി കടേഭാഗം നാലുകെട്ടുപറമ്പില്‍ സേവ്യര്‍ കുഞ്ഞപ്പന്‍ (62), ആലുവ സ്വദേശി സൈനുദ്ദീന്‍ (32) എന്നിവരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ സേവ്യര്‍ കുഞ്ഞപ്പന്റെ പരിക്ക് ഗുരുതരമാണ്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.പള്ളുരുത്തി സ്വദേശി റോബര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ഒന്നാം നിലയില്‍ നിര്‍മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരുന്ന സൈനുദ്ദീന്റെ കൈ കെഎസ്ഇബിയുടെ വൈദ്യുത കമ്പിയില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സൈനുദ്ദീനെ രക്ഷപെടുത്താന്‍ ശ്രമിക്കവെ ഇരുവരും താഴേക്ക് വീഴുകയായിരുന്നു. കുഞ്ഞപ്പന്‍ സമീപത്തെ മതിലില്‍ തലയടിച്ച് വീണതാണ് പരിക്ക് ഗുരുതരമാവാന്‍ കാരണം. നാട്ടുകാര്‍ ഉടനെ ഇയാളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചു. സൈനുദ്ദീനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day