|    Jul 23 Mon, 2018 11:18 pm
FLASH NEWS

കെട്ടിടവും അംഗബലവുമില്ലാതെ അയിരൂര്‍ പോലിസ് സ്റ്റേഷന്‍

Published : 19th September 2017 | Posted By: fsq

 

വര്‍ക്കല: സ്വന്തമായി കെട്ടിടവും വേണ്ടത്ര അംഗബലവുമില്ലാത്ത അയിരൂര്‍ പോലിസ് സ്‌റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനം താളംതെറ്റുന്നു. നിന്നു തിരിയാന്‍ ഇടമില്ലാത്ത വാടക കെട്ടിടത്തില്‍ സ്റ്റേഷന്‍ ഡ്യൂട്ടിക്ക് പോലും പോലിസുകാരില്ലാതെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പഴകി ജീര്‍ണിച്ച കെട്ടിടത്തില്‍ നാല് ഇടുങ്ങിയ മുറികളാണുള്ളത്. ആവശ്യത്തിന് സ്ഥലസൗകര്യമില്ലാത്തതാണ് പ്രധാന വെല്ലുവിളി. എസ്‌ഐയുടെ മുറിയും ലോക്കപ്പും കഴിഞ്ഞ് ഇടനാഴിയിലിരുന്നാണ് പോലിസുകാര്‍ ജോലി ചെയ്യുന്നത്. എസ്‌ഐ, മൂന്ന് ഗ്രേഡ് എസ്‌ഐമാര്‍, ഒരു അഡീഷനല്‍ എസ്‌ഐ, രണ്ട് വനിതാ പോലിസുകാര്‍ ഉള്‍പ്പടെ 20 ഓളം പോലിസുകാരാണ് സ്‌റ്റേഷനിലുള്ളത്. സ്‌റ്റേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിനും കേസന്വേഷണത്തിനും ഈ അംഗബലം കൊണ്ട് കഴിയുന്നില്ല. 2012 ജൂണ്‍ 20നാണ് ഇലകമണ്‍ ഗ്രാമപ്പഞ്ചായത്തിലെ അയിരൂരില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇലകമണ്‍ ഇടവ, ചെമ്മരുതി, പഞ്ചായത്തുകളാണ് സ്റ്റേഷന്‍ പരിധിയിലുള്ളത്. 36 കോളനികള്‍, കാപ്പില്‍ ബീച്ച് ഉള്‍പ്പടെ സ്റ്റേഷന്‍ പരിധിയിലാണുള്ളത്. ക്രമസമാധാന പരിപാലനത്തിന് കൂടുതല്‍ പോലിസുകാരെ നിയോഗിക്കേണ്ടതായുണ്ട്. നിലവിലുള്ളവര്‍ക്ക് ജോലിഭാരം ഇരട്ടിച്ചിരിക്കുകയാണ്. സ്വന്തായി കെട്ടിടം നിര്‍മിക്കാന്‍ അനിയോജ്യമായ സ്ഥലം കണ്ടെത്തുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ട്. അയിരൂര്‍ വില്ലിക്കടവ് പാലത്തിന് സമീപം വര്‍ക്കല പാരിപ്പള്ളി റോഡിന് സമാന്തരമായുള്ള 27 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് അടുത്തിടെ റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചിരുന്നു. സ്റ്റേഷന്‍ കെട്ടിടത്തിന് സമീപമാണ് സ്ഥലം. അയിരൂര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് അനിയോജ്യമാണ് ഈ സ്ഥലം. എന്നാല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും തുടര്‍ നടപടിയുണ്ടാകാത്തതാണ് അനിശ്ചിതത്വത്തിന് കാരണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss