|    Jun 22 Thu, 2017 10:05 pm
FLASH NEWS

കെട്ടിടനികുതി പരിഷ്‌കരണം അന്തിമഘട്ടത്തില്‍

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: പരിഷ്‌കരിച്ച നിരക്കിലുള്ള കെട്ടിടനികുതിക്കൊപ്പം സേവനനികുതിയും ഈടാക്കാന്‍ കോര്‍പറേഷന്‍ ആലോചന. കെട്ടിടനികുതി പരിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. വാടകമൂല്യം കണക്കാക്കിയാണു കോര്‍പറേഷന്‍ പരിധിയിലെ കെട്ടിടങ്ങള്‍ക്ക് ഇതുവരെ നികുതി കണക്കാക്കിയിരുന്നത്. ഇപ്പോള്‍ കെട്ടിടത്തിന്റെ തറ വിസ്തീര്‍ണം, നിര്‍മിക്കാനുപയോഗിച്ച സാധനസാമഗ്രികളുടെ സ്വഭാവം, കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പ്രത്യേകത എന്നിവയെയാണു നികുതി നിര്‍ണയത്തിനായി അടിസ്ഥാനപ്പെടുത്തുന്നത്. വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളില്‍ പുതിയ ടിസി നമ്പര്‍ പ്ലേറ്റ് പതിപ്പിച്ചു കഴിഞ്ഞാല്‍ പുതിയ നിരക്കിലുള്ള കെട്ടിട നികുതി ഈടാക്കിത്തുടങ്ങാമെന്ന കണക്കുകൂട്ടലിലാണു കോര്‍പറേഷന്‍. നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാനെത്തുമ്പോള്‍ നല്‍കുന്ന വസ്തുനികുതി നിര്‍ണയ റിട്ടേണിന്റെ അടിസ്ഥാനത്തിലാണു കെട്ടിടനികുതി നിര്‍ണയിക്കുന്നത്. മൂന്നുവര്‍ഷം മുന്‍കാലപ്രാബല്യത്തോടെ കെട്ടിടനികുതി പരിഷ്‌കരണം നിലവില്‍വരുന്നതോടെ കെട്ടിട നികുതിയില്‍ കാര്യമായ വര്‍ധനയുണ്ടാവും. സേവനനികുതി കൂടി ഈടാക്കുന്നതോടെ തുക ഗണ്യമായി കൂടും. പരിഷ്‌കരണം നിലവില്‍വരുമ്പോള്‍ കെട്ടിടനികുതി 1000 രൂപയാവുമെന്നു കണക്കുകൂട്ടിയാല്‍ 10 ശതമാനം സേവനനികുതി കൂടി ഈടാക്കുന്നതോടെ തുക 1100 രൂപയാവും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക