|    Jun 19 Tue, 2018 9:26 pm
FLASH NEWS

കെട്ടിടത്തിന് മുകളില്‍ കയറി മൂന്ന് സ്ത്രീകളുടെ ആത്മഹത്യാ ഭീഷണി

Published : 22nd December 2017 | Posted By: kasim kzm

മട്ടാഞ്ചേരി: ആത്മഹത്യാ ഭീഷണി മുഴക്കിയ മൂന്ന് സ്ത്രീകളെ പോലിസും ഫയര്‍ഫോഴ്‌നും ചേര്‍ന്ന് താഴെ ഇറക്കി.
പനയപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിന് മുന്‍വശത്തെ രണ്ട് നില കെട്ടിടത്തിന് മുകളില്‍ കയറിയ സഹോദരികളായ ഷീല(45), ബിന്ദു(42), സിന്ധു (40) എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം.
മാനസിക തകരാറുള്ള സഹോദരിമാര്‍ ഇതിന് മുമ്പും ഇത്തരത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാര്‍ പറയുന്നു. മട്ടാഞ്ചേരി പോലിസ് എത്തി ബിന്ദുവിനെയും സിന്ധുവിനെയും തന്ത്രപുര്‍വം താഴെ ഇറക്കിയെങ്കിലും ഷീല കൂടുതല്‍ അക്രമാസക്തമായി.
പോലിസിനെതിരേയും നാട്ടുകാര്‍ക്കതിരേയും കല്ലുകള്‍ വലിച്ചെറിഞ്ഞു. ഫയര്‍ഫോഴ്‌സ് അധികൃതര്‍ സമീപത്തെ മറ്റൊരു കെട്ടിടത്തിലൂടെ കയറിയാണ് ഷീലയെ താഴെ ഇറക്കിയത്. പിന്നീട് കൊച്ചി കോടതിയില്‍ ഹാജരാക്കിയ ഇവരെ തൃശുര്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss