|    Jul 21 Fri, 2017 10:25 pm
FLASH NEWS

കെട്ടിടത്തിന് തീപ്പിടിച്ച് മരഉരുപ്പുടികള്‍ നശിച്ചു

Published : 16th April 2016 | Posted By: SMR

പുതിയതെരു: കെട്ടിടത്തിന് തീപ്പിടിച്ച് മരഉരുപ്പുടികള്‍ നശിച്ചു. പുതിയതെരു-കടലായി ക്ഷേത്രം റോഡില്‍ ദേശസേവ വായനശാലയ്ക്കു സമീപമുള്ള മാനസ പ്ലെയിനിങ് സെന്ററാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. 10.20 വരെ സ്ഥാപനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു.
സ്ഥാപനത്തിന് മുകളിലൂടെ മറ്റൊരു സ്ഥാപനത്തിലേക്ക് വൈദ്യുതി വയര്‍ വലിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. മേല്‍ക്കൂരയും മര ഉരുപ്പടികളും റീപ്പറുകളും കത്തിനശിച്ചു. കണ്ണൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. പുതിയതെരു ആശാരി കമ്പനിക്കടുത്ത എ മധുസൂദനന്റേതാണ് സ്ഥാപനം. ആറ് ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായും ഉടമ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക