|    Oct 20 Sat, 2018 10:49 pm
FLASH NEWS

കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

Published : 10th January 2017 | Posted By: fsq

 

കൊയിലാണ്ടി: കെട്ടിടത്തിന്റെ ടെറസില്‍ നിന്നു മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. മുചുകുന്ന് ഗവ. കോളജിന് മുന്‍വശത്തുള്ള പീടിക കെട്ടിടത്തിന്റെ ടെറസിലാണ് പ്ലാസ്റ്റിക് ബക്കറ്റില്‍ ഒളിപ്പിച്ചു വച്ച നിലയില്‍ മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളില്‍ കയറിയ നാട്ടുകാരനാണ് കണ്ടത്. കൊയിലാണ്ടി പോലിസും വടകര ബോംബ്‌സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ പരിശോധിച്ചു. പഴക്കമുള്ളവയാണിവയെന്ന് പരിശോധകര്‍ പറഞ്ഞു. ബോംബുകള്‍ നടുവത്തൂര്‍ ക്വാറിയില്‍ നിര്‍വീര്യമാക്കി. ഇന്നലെ ഉച്ചയ്ക്കാണ് ബോംബുകള്‍ കണ്ടെത്തിയത്. ഈ കെട്ടിടത്തിന്റെ തൊട്ടടുത്ത് സ്വകാര്യ നഴ്‌സറി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ബോംബ് കണ്ടെത്തിയവിവരം അറിഞ്ഞതിനതുടര്‍ന്ന് വലിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടി. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് നാട്ടുകാര്‍ പോലിസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്ന സ്ഥലമാണിത്. രാഷ്ട്രീയപാര്‍ട്ടികളുടെ പൊതുയോഗങ്ങളില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടക്കാറുണ്ടെന്നു നാട്ടുകാര്‍ സൂചിപ്പിച്ചു. നാട്ടുകാരുടെ ആവശ്യത്തെതുടര്‍ന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് സിഐ യു ഉണ്ണി കൃഷ്ണന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss