|    Sep 26 Tue, 2017 7:14 am
FLASH NEWS
Home   >  Kerala   >  

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

Published : 18th October 2016 | Posted By: G.A.G

01

പെരിന്തല്‍മണ്ണ : കെട്ടിടം പുതുക്കിപ്പണിയുന്നതിനു വേണ്ടി പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാടാണ് സംഭവം. കംപ്രസര്‍ ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് സ്ലാബ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
തമിഴ്‌നാട് സ്വദേശി സെല്‍വന്‍ (55)ആണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ ശങ്കര്‍ (25) ഗുണശേഖര്‍ (26) എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

02
അപകടത്തെത്തുടര്‍ന്ന് റോഡിലേക്ക് വീണ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ജെസിബി ഉപയോഗിച്ച് അരമണിക്കൂറിലേറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക