|    Oct 19 Fri, 2018 5:43 am
FLASH NEWS

കെട്ടിടം പൂട്ടുപൊളിച്ച് കൈയേറി വസ്തുവകകള്‍ നശിപ്പിച്ച സംഭവം: 6 പേര്‍ക്കെതിരേ കേസ്

Published : 12th September 2017 | Posted By: fsq

 

തൃശൂര്‍: എഴുത്തച്ഛന്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ചെമ്പൂക്കാവിലുള്ള കെട്ടിടം പൂട്ടുപൊളിച്ച് കൈയ്യേറി വസ്തുവഹകള്‍ നശിപ്പിച്ചതിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. എം എം കൃഷ്ണനുണ്ണി, പി എസ് ജയഗോപാല്‍, സി കെ ബാലന്‍, പി ആര്‍ ബാബു, രവി വെളിച്ചപ്പാട്ട്, സി ആര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരേ പോലിസ് കേസെടുത്തു. ഐപിസി 143, 147, 447, 427, ആര്‍/ഡബ്ലിയു 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് തൃശൂര്‍ ഈസ്റ്റ് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. അഖില കേരള എഴുത്തച്ഛന്‍ സമാജത്തിലെ അലമാര, ക്യാഷ്ബുക്ക്, ക്യാഷ് എന്നിവയും നഷ്ടപ്പെട്ടിട്ടുണ്ട്. സമാജത്തിനു അനുവദിച്ച കോളജ് സ്വകാര്യ സ്വത്താക്കി മാറ്റിയതിനേയും സാമ്പത്തിക ക്രമക്കേട് നടത്തിയതിനേയും ചോദ്യം ചെയ്തു സമാജത്തില്‍ നിന്നും കഴിഞ്ഞ ജനുവരി ഒന്നിന് ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ കോടതികളിലായി കേസുകള്‍ നിലവിലുണ്ട്. അടുത്തിടെ ഉണ്ടായ കേരള ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ടാണ് ഇവര്‍ സംഘം ചേര്‍ന്ന് അതിക്രമിച്ചു നാശനഷ്ടങ്ങള്‍ വരുത്തി സമാജത്തിന്റെ വിലപ്പെട്ട രേഖകള്‍ കടത്തികൊണ്ടുപോയത്. അഖില കേരള എഴുത്തച്ഛന്‍ സമാജം ഭാരവാഹികളും സൊസൈറ്റി ഭാരവാഹികളുടേയും സംയുക്തയോഗം ചേര്‍ന്ന് സമുദായത്തിനാകെ അപമാനകരമായ പ്രവൃത്തിയെ ശക്തമായി അപലപിച്ചു. എഴുത്തച്ഛന്‍ സംസ്ഥാന പ്രസിഡന്റ് പി ആര്‍ സുരേഷ്, സൊസൈറ്റി പ്രസിഡന്റ് കെ ജി അരവിന്ദാക്ഷന്‍, പ്രഫ. ടി ബി വിജയകുമാര്‍, സി എന്‍ സജീവന്‍, വി വി അനില്‍കുമാര്‍, അഡ്വ. പ്രകാശ് തച്ചുപറമ്പില്‍, ഡോ. എ എന്‍ ശശിധരന്‍, കെ ന്‍െ ഭാസ്‌ക്കരന്‍, എ എന്‍ രാധാകൃഷ്ണന്‍, വി ജി മോഹനന്‍, അഡ്വ. സന്തോഷ് ടി കെ, എം ശ്രീധരന്‍, രാജി മോഹന്‍ദാസ്, പ്രിയ രാജന്‍, പത്മിനി മോഹന്‍ദാസ്, വി ആര്‍ ഗോപി സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss