|    Mar 25 Sat, 2017 5:20 pm
FLASH NEWS

കെടി ജലീലിന് കേന്ദ്രം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവം വിവാദമാകുന്നു

Published : 5th August 2016 | Posted By: mi.ptk

kt-jaleel-
ന്യൂഡല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടപെട്ട് കുടുങ്ങികിടക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ സൗദിയിലേയ്ക്ക് പോകാനൊരുങ്ങിയ മന്ത്രി കെടി ജലീലിന് കേന്ദ്രം നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവം വിവാദമാകുന്നു. തൊഴില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസി മലയാളികളെ തിരച്ച് നാട്ടിലെത്തിയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനാണ് ജലീല്‍ സൗദിയിലേയ്ക്ക് പോകാനിരുന്നത്. എന്നാല്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് ജലീല്‍ നല്‍കിയ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ കാരണം വ്യക്തമാക്കാതെ നിരസിക്കുകയായിരുന്നു. മന്ത്രിയ്ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ കെസി വേണുഗോപാല്‍ എംപി ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
നയതന്ത്ര പാസ്‌പോര്‍ട്ടിന് പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി വേണം. സൗദി ഭരണകൂടത്തിന്റെയും അനുമതി ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കെടി ജലീല്‍ നയതന്ത്ര പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.പാസ്‌പോര്‍ട്ട് കിട്ടില്ലെന്ന് അറിഞ്ഞ്‌കൊണ്ടാണ് അപേക്ഷ നല്‍കിയത്. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണിതെന്നും കുമ്മനം ആരോപിച്ചു.കെടി ജലീലിന് നയതന്ത്ര പാസ്‌പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ കെസി വേണുഗോപാല്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും അനുമതി നിഷേധിച്ചു. തുടര്‍ന്ന് ശൂന്യവേളയിലാണ് പ്രശ്‌നം ഉന്നയിച്ചത്. തിങ്കളാഴ്ച സുഷമ സ്വരാജ് മറുപടി നല്‍കും.

(Visited 337 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക