|    Jul 17 Tue, 2018 6:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കെജ്‌രിവാളും കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി

Published : 22nd September 2017 | Posted By: fsq

 

ചെന്നൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സിനിമാതാരം കമല്‍ഹാസനും കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ ആള്‍വാര്‍പേട്ടിലെ കമല്‍ഹാസന്റെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂര്‍ നീണ്ടു. ഉച്ചയോടെ എത്തിയ കെജ്‌രിവാളിനെ കമലിന്റെ മകള്‍ അക്ഷരയാണ് വിമാനത്താവളത്തില്‍ സ്വീകരിച്ചത്. രാജ്യം അഴിമതിയും വര്‍ഗീയതയും അഭിമുഖീകരിക്കുമ്പോള്‍ സമാന മനസ്സുള്ളവരുടെ കൂടിച്ചേരല്‍ അത്യാവശ്യമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. രാജ്യത്ത് വര്‍ഗീയ ശക്തികള്‍ പടര്‍ന്നുപിടിക്കുന്നത്  തിരിച്ചറിയണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.   കെജ്‌രിവാളുമായി ചര്‍ച്ചനടത്താനായതില്‍ സന്തോഷമുണ്ടെന്നു കമല്‍ ഹാസന്‍ പിന്നീട് പ്രതികരിച്ചു. വര്‍ഗീയതയ്ക്കും അഴിമതിക്കും എതിരെയുള്ള പോരാട്ടത്തില്‍ കെജ്‌രിവാളിനൊപ്പം പങ്കാളിയാവും. തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഉപദേശം തേടുമെന്നും കമല്‍  പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss