|    Jan 22 Sun, 2017 9:24 am
FLASH NEWS

കെജ്‌രിവാളിന് ഷൂ വാങ്ങാന്‍ വ്യവസായി 364 രൂപ അയച്ചു

Published : 6th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ഔദ്യോഗിക ചടങ്ങുകളില്‍ ചെരിപ്പിന് പകരം ഷൂ ധരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് ധനസഹായവുമായി യുവവ്യവസായി. വിശാഖപട്ടണം സ്വദേശിയായ സുമിത്ത് അഗര്‍വാള്‍ ആണ് 364 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഇതിനായി കെജ്‌രിവാളിന് അയച്ചത്.
കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനില്‍ നടന്ന വിരുന്നില്‍ പങ്കെടുത്ത അരവിന്ദ് കെജ്‌രിവാള്‍ പൊതുവസ്ത്ര ധാരണ രീതിക്കു വിഭിന്നമായി സാധാരണ ചെരിപ്പ് ധരിച്ചെത്തിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായി കെജ്‌രിവാളിനയച്ച തുറന്ന കത്തി ല്‍ അഗര്‍വാള്‍ പറഞ്ഞു. കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്തിനെ സ്വീകരിക്കുമ്പോഴും സാധാരണ പാദരക്ഷയാണ് മുഖ്യമന്ത്രി ധരിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക