|    Jan 16 Mon, 2017 4:32 pm

കെജ്‌രിവാളിന് നേരെ കരിമഷിപ്രയോഗം

Published : 18th January 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു നേരെ കരിമഷിപ്രയോഗം. സര്‍ക്കാരിന്റെ ഗതാഗതനിയന്ത്രണം വിജയിപ്പിച്ചതിന് നന്ദി പ്രകടിപ്പിക്കാന്‍ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വിളിച്ചുകൂട്ടിയ പൊതുചടങ്ങിലായിരുന്നു കരിമഷിപ്രയോഗം നടത്തിയത്.
കെജ്‌രിവാള്‍ പ്രസംഗിക്കവെ, അദ്ദേഹത്തെ ചില രേഖകള്‍ കാണിച്ചശേഷം യുവതി കരിമഷി ഒഴിക്കുകയായിരുന്നു. യുവതിയെ ഉടന്‍ പോലിസ് പിടികൂടി. ”അവരെ വിട്ടേക്കൂ” എന്ന് കെജ്‌രിവാള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കെജ്‌രിവാളിന്റെ പ്രസംഗം ഏഴ് മിനിറ്റ് തടസ്സപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക