|    Jan 20 Fri, 2017 7:23 pm
FLASH NEWS

കെജ്‌രിവാളിന് എതിരായ പരാതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി

Published : 29th June 2016 | Posted By: SMR

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഭരണത്തകര്‍ച്ച സംബന്ധിച്ച് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി രാഷ്ട്രപതിയുടെ ഓഫിസ് ആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചു. യുക്തിരഹിതവും വഞ്ചനാത്മകവും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് എഎപി സര്‍ക്കാര്‍ പ്രവര്‍ ത്തിക്കുന്നതെന്നും വിഷയത്തില്‍ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് സ്വാമി പ്രണബ് മുഖര്‍ജിക്കു കത്തയച്ചത്.
കോണ്‍ഗ്രസ്സിന്റെ ആജ്ഞാനുവര്‍ത്തിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുംവിധമാണ് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങിന്റെ ജോലിയെന്നും കത്തില്‍ ആരോപിക്കുന്നു. എന്‍ഡിഎംസി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ബിജെപി എംപിക്കു പങ്കുണ്ടെന്ന കെജ്‌രിവാളിന്റെ ആരോപണവും കത്തില്‍ പരമര്‍ശിച്ചിട്ടുണ്ട്. ഗിരിക്കെതിരായ ആരോപണം തെളിയിക്കുകയോ അല്ലാത്തപക്ഷം ക്ഷമാപണം നടത്തുകയോ വേണം-കത്തില്‍ ആവശ്യപ്പെടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക