|    Jan 24 Tue, 2017 4:37 am

കെജരിവാളിനെതിരേയും കേസ്

Published : 22nd September 2016 | Posted By: mi.ptk

kejrival

ബംഗളൂരു: ഡല്‍ഹി വനിതാ കമ്മീഷന്റെ പ്രവര്‍ത്തനത്തിലെ ഭരണ, സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കെജരിവാളിനെതിരേയും അഴിമതിവിരുദ്ധ ബ്യൂറോ കേസെടുത്തു. തനിക്കെതിരേ കേസെടുത്ത വിവരം കെജരിവാള്‍തന്നെയാണ് വാര്‍ത്താലേഖകരെ അറിയിച്ചത്. എഫ്‌ഐആറിന്റെ പകര്‍പ്പുകളും അദ്ദേഹം വിതരണം ചെയ്തു. വനിതാ കമ്മീഷനിലെ നിയമനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് അഴിമതിവിരുദ്ധ ബ്യൂറോ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെതിരേയും കേസെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശാനുസരണമാണ് തനിക്കെതിരേ കേസെടുത്തതെന്ന് കെജരിവാള്‍ ആരോപിച്ചു. കേസിനു പിന്നിലെ ഗൂഢാലോചന തുറന്നുകാണിക്കാന്‍ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനം ഉടന്‍ വിളിച്ചുകൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. എഫ്‌ഐആറില്‍ പേരുണ്ടെങ്കിലും തന്റെ പങ്കിനെപ്പറ്റി അതിലൊന്നും പറയുന്നില്ല. എഫ്‌ഐആറില്‍ ഇപ്രകാരം മുഖ്യമന്ത്രിയുടെ പേര് ചേര്‍ക്കാന്‍ ഒരാള്‍ക്കാവില്ല. പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ ഇത് സംഭവിക്കില്ല. ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. വനിതാകമ്മീഷന്‍ മുന്‍ അധ്യക്ഷ ബര്‍ഖ ശുക്ലസിങിന്റെ പരാതിയിലാണ് കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 268 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക