|    Jan 21 Sat, 2017 2:15 pm
FLASH NEWS

കെജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഴിമതിക്കേസില്‍ അറസ്റ്റില്‍

Published : 4th July 2016 | Posted By: mi.ptk

rajendra-kumar-

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര കുമാറിനെ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തു. 50 കോടിയുടെ അഴിമതിക്കേസാണ് രാജേന്ദ്രനുമേല്‍ ആരോപിച്ചിരിക്കുന്നത്. രാജേന്ദ്രനൊപ്പം മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
എന്നാല്‍ രാജേന്ദ്രന്റെ അറസ്റ്റ് ആംആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ ഇത്രയും തരംതാണ് പോകരുതെന്നും  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി,വിവര സാങ്കേതിക സെക്രട്ടറി,ആരോഗ്യ സെക്രട്ടറി,മൂല്യവര്‍ധിത നികുതി കമ്മീഷണര്‍ തുടങ്ങിയ പദവികളിലിരിക്കുന്ന കാലയളവില്‍ അഴിമതി നടത്തിയെന്ന കേസിലാണ് രാജേന്ദ്ര കുമാര്‍ അറസ്റ്റിലായതെന്നാണ് പ്രാഥമിക വിവരം. രാജേന്ദ്രകുമാര്‍ ഐടി സെക്രട്ടറിയായിരിക്കെ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച ഇന്റലിജന്‍സ് കമ്മ്യൂണിക്കേഷന്‍സ് സിസ്റ്റം എന്ന കമ്പനിയെ പിഎസ് യുവില്‍ എംപാന്‍ ചെയ്യിക്കുകയും ടെന്ററില്ലാതെ പരസ്യം നല്‍കിയെന്നുമാണ് അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. ഇതിന്റെ പേരില്‍ 50 കോടിയുടെ പരസ്യം നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി ആശിശ് ജോഷിയാണ് രാജേന്ദ്രകുമാറിനെതിരെ സിബിഐയ്ക്ക് പരാതി നല്‍കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 143 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക