|    Jan 18 Wed, 2017 9:38 am
FLASH NEWS

കെഎസ് സിഡിസി അഴിമതി കേസ്: മുഖ്യമന്ത്രിയുടെ നിയമോപദേശകന്റെ ഓഫിസിന്‌

Published : 13th July 2016 | Posted By: SMR

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതിക്കേസ് റദ്ദാക്കണമെന്ന ഹരജിയിലെ വക്കാലത്തും മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ. എം കെ ദാമോദരന്. തോട്ടണ്ടി ഇറക്കുമതി അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായ ആര്‍ ചന്ദ്രശേഖരന്‍ നല്‍കിയ ഹരജിയിലാണ് അഡ്വ. ദാമോദരന്റെ ഓഫിസ് വക്കാലത്തെടുത്തത്.
ലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായതിന് പിന്നാലെയാണ് സര്‍ക്കാര്‍ എതിര്‍കക്ഷിയായ അഴിമതി കേസിനുവേണ്ടിയും ഹൈക്കോടതിയില്‍ ഹാജരാവുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ എം കെ ദാമോദരന്‍ നേരിട്ട് ഹാജരായില്ലെങ്കിലും അദ്ദേഹത്തിന്റെ ഓഫിസിലെ മുതിര്‍ന്ന അഭിഭാഷകനുമായ പി കെ വിജയമോഹനനാണ് ചന്ദ്രശേഖരനു വേണ്ടി ഹാജരായത്. സിബിഐ അന്വേഷണം നടന്നുവരുന്നതിനിടെ സംസ്ഥാന വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണം നിയമപരമല്ലെന്ന് ഹരജിക്കാരനു വേണ്ടി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ തനിക്കെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തള്ളിയതാണ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു. ഇത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടിയാണെന്നും നിലനില്‍ക്കുന്നതല്ലെന്നുമാണ് ഹരജിയിലെ വാദം.
അതേസമയം, 2015 വരെ നടന്ന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നതെന്നും അതിനു ശേഷമുണ്ടായ ക്രമക്കേടാണ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. തുടര്‍ന്ന്, സിബിഐ അന്വേഷണം നിലനില്‍ക്കേ വിജിലന്‍സ് അന്വേഷണം നടത്തുന്നത് സംബന്ധിച്ച നിലപാടറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക