|    Aug 20 Mon, 2018 8:38 am
FLASH NEWS

കെഎസ്‌യു സമ്മേളനം അലങ്കോലപ്പെടുത്തിയത് സിപിഎം ഗൂഡാലോചനയെന്ന്

Published : 19th February 2018 | Posted By: kasim kzm

കൊല്ലം:ആലപ്പുഴയില്‍ നടന്ന കെഎസ്‌യുവിന്റെ സമരകാഹളം പരിപാടി അലങ്കോലപ്പെടുത്താന്‍ സിപിഎം നേതൃത്വം ഗൂഢാലോചന നടത്തിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.
പതിനായിരക്കണിക്കിന് കെഎസ്‌യു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തില്‍  വിദ്യാര്‍ഥികളെ തുടക്കം മുതല്‍ ഡിവൈഎഫ്‌ഐ,സിെഎടിയു പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പ്രകടനത്തിനായി ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ വന്ന കെഎസ്‌യു പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടത്തി. ജാഥ കടന്നു പോയ റോഡുകളില്‍ ഉണ്ടായിരുന്ന സിപിഎം, ഡിവൈഎഫ്‌ഐ, സിെഎടിയു ഓഫിസുകളില്‍ നിന്നാണ് ജാഥയ്ക്ക് നേരെ ആക്രമണമുണ്ടായത്. നിരപരാധികളായ കെഎസ്‌യു പ്രവര്‍ത്തകരെ  വിവിധ ഭാഗങ്ങളില്‍ വച്ച് ഒറ്റയ്ക്കും കൂട്ടായും ആക്രമിക്കുകയും അവര്‍ വന്ന ബസ്സുകളും വാഹനങ്ങളും തകര്‍ക്കുകയും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ നേതാക്കളുടെ ജനപ്രതിനിധികളുടേയും  വാഹനങ്ങള്‍ക്ക് നേരെയും ഉണ്ടായ അക്രമങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. ജനപ്രതിനിധികളുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും അദ്ദേഹം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss