|    Aug 23 Wed, 2017 6:23 am
FLASH NEWS

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ അക്രമം

Published : 11th August 2017 | Posted By: fsq

 

കാലിച്ചാനടുക്കം: കോളജില്‍ കെഎസ്‌യു യൂനിറ്റ് കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യ ദിന അനുസ്മരണ പരിപാടിക്ക് അനുമതി വാങ്ങാനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി.  കാലിച്ചാനടുക്കം എസ്എന്‍ഡിപി കോളജ് പ്രിന്‍സിപ്പലുമായി സംസാരിക്കാനെത്തിയ കെഎസ്‌യു നേതാക്കളെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് പരാതി. സംഘര്‍ഷമറിഞ്ഞെത്തിയ യൂത്ത് കോണ്‍ഗ്രസ്് നേതാക്കളെയും കെഎസ്‌യു നേതാക്കളെയും നാട്ടുകാരും കോളജധികൃതരും നോക്കിനില്‍ക്കെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് നോയല്‍ ടോമിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് നവനീത് ചന്ദ്രന്‍, സെക്രട്ടറി മാര്‍ട്ടിന്‍ അബ്രാഹം, യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലമെന്റ് പ്രസിഡന്റ് സാജിദ് മൗവ്വല്‍,  ശ്രീജിത്ത് ചോയംകോട് എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക