|    Feb 19 Mon, 2018 9:40 pm
FLASH NEWS

കെഎസ്‌യു പ്രവര്‍ത്തകരുടെ വീടുകളിലെറെയ്ഡ് അംഗീകരിക്കില്ലെന്ന് ഡിസിസി

Published : 30th January 2017 | Posted By: fsq

 

കൊച്ചി: മഹാരാജാസിലും ലോ കോളജിലും തുടര്‍ച്ചയായി അക്രമ പ്രവര്‍ത്തനം നടത്തുന്ന എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുകയും കെഎസ്‌യു പ്രവര്‍ത്തകരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ പോലിസ് റെയ്ഡ് നടത്തുകയും ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, കെ സേതുരാജ്, ടിബിന്‍ ദേവസി ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ കയറിയ പോലിസ് മാതാപിതാക്കളോടുപോലും മോശമായാണ് പെരുമാറിയത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചട്ടുകമായി പോലിസ് തുടര്‍ന്നാല്‍ പോലിസിനെ രാഷ്ട്രീയമായി നേരിടും. ഒരൊറ്റ വിദ്യാര്‍ഥിയുടെ പോലും വീട്ടില്‍ കയറാന്‍ പോലിസിനെ അനുവദിക്കില്ല. ലോ കോളജില്‍ എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന കെഎസ്‌യു പ്രവര്‍ത്തകരുടെ പേരില്‍ പോലും കേസെടുത്തിരിക്കുകയാണ്.  ഡിസിസി ഭാരവാഹികളായ എം ആര്‍ അഭിലാഷ്, മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി, ഷെറിന്‍ വര്‍ഗീസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss