|    Aug 18 Fri, 2017 12:35 pm
FLASH NEWS

കെഎസ്‌യു പ്രവര്‍ത്തകന് മര്‍ദനം : എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍

Published : 12th August 2017 | Posted By: fsq

 

നാദാപുരം: കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി പെരുമുണ്ടച്ചേരിയില്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ അശ്വിനെ മര്‍ദിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍. എസ്എഫ്‌ഐ നാദാപുരം ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ട് എടച്ചേരി സ്വദേശി വടക്കേ കുന്നുമ്മല്‍ നിധിന്‍ (24) നെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് അരൂര്‍ പെരുമുണ്ടച്ചേരിയിലെ കുന്നുമ്മല്‍ അശ്വിന് മര്‍ദ്ദന മേറ്റത്. നാദാപുരം ആശുപത്രിയില്‍ ചികിത്സ തേടി തിരിച്ചെത്തിയ ബിജെപി ക്കാരനായ സജീവനും മക്കളും ഒന്നിച്ച് പെരുമുണ്ടച്ചേരിയിലെ റോഡരികില്‍വെച്ച് സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ രണ്ട് ബൈക്കിലെത്തിയ സംഘമാണ് മര്‍ദ്ദിച്ചത്. അശ്വിന് മര്‍ദ്ദനമേല്‍ക്കുന്നതിനിടെ സജീവനും രണ്ട് പെണ്‍മക്കള്‍ക്കും അഖില്‍ രാജ്, മിഥുന്‍ എന്നിവര്‍ക്കും മര്‍ദ്ദന മേറ്റിരുന്നു. അശ്വിന്‍ നാദാപുരം ഗവ.ആശുപത്രിയില്‍ ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക