|    Jan 23 Mon, 2017 12:10 pm
FLASH NEWS

കെഎസ്‌യു പുനസ്സംഘടന: സംസ്ഥാന-ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു

Published : 3rd August 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്‌യു ജില്ലാ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിച്ച സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ അഖിലേന്ത്യാ നേതൃത്വം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംഘടനാ തിരഞ്ഞെടുപ്പു നടത്തി പുതിയ കമ്മിറ്റി തിരഞ്ഞെടുക്കാന്‍ എന്‍എസ്‌യു ദേശീയ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. ഇന്നലെ മുതല്‍ ഓ ണ്‍ലൈന്‍ അംഗത്വ വിതരണം തുടങ്ങിയതായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ആര്‍ ശ്രാവണ്‍ റാവു അറിയിച്ചു.
14 ജില്ലകളിലെയും കെഎസ്‌യുവിന് പുതിയ പ്രസിഡന്റ്മാരെ നിയമിച്ച് കഴിഞ്ഞ ദിവസമുണ്ടായ തീരുമാനവും ഇതോടൊപ്പം റദ്ദാക്കപ്പെട്ടിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കിയായിരുന്നു പുനസ്സംഘടന നടന്നത്. എന്‍എസ്‌യു നടപ്പാക്കിയ പ്രത്യേക ക്രമീകരണത്തിലൂടെയാണ് പുനസ്സംഘടന നടന്നതെങ്കിലും വ്യാപക പരാതി ലഭിച്ചതിനെത്തുടര്‍ന്ന് എന്‍എസ്‌യു നേതൃത്വം ഇടപെട്ട് എല്ലാ കമ്മിറ്റികളും പിരിച്ചുവിടുകയായിരുന്നു. പുനസ്സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം കോ ണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളിലേക്കും പടര്‍ന്നത് കാര്യങ്ങള്‍ കൈവിട്ടുപോവുന്ന അവസ്ഥയിലെത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍.
കെഎസ്‌യു പുനസ്സംഘടന വൈകുന്നതില്‍ പ്രതിഷേധിച്ച് നേരത്തെ കണ്ണൂര്‍, മലപ്പുറം ജില്ലാ പ്രസിഡന്റുമാര്‍ രാജിവച്ചിരുന്നു. ഇതോടെ പുനസ്സംഘടന എത്രയും പെട്ടെന്ന് നടത്തണമെന്നാവശ്യപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തുവന്നു. ഈ സാഹചര്യത്തില്‍ താല്‍ക്കാലിക ക്രമീകരണമെന്ന നിലയ്ക്കായിരുന്നു ജില്ലാ പ്രസിഡന്റുമാരെ മാറ്റി നിശ്ചയിച്ചത്. എന്നാല്‍, ഇതും ഗ്രൂപ്പ് വീതം വയ്പ് മാത്രമായി മാറിയെന്നും അനര്‍ഹര്‍ കടന്നുകൂടിയെന്നും അ ര്‍ഹരായവര്‍ തഴയപ്പെട്ടുമെന്നുമുള്ള പരാതി ശക്തമായി. ഇതോടെ കേന്ദ്രനേതൃത്വം ഇടപെടുകയായിരുന്നു. ഇനി ഓണ്‍ലൈന്‍ വഴിയും മറ്റും നടത്തുന്ന മെംബര്‍ഷിപ്പ് കാംപയിനു ശേഷം സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണു തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക