|    Oct 21 Sat, 2017 1:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കെഎസ്‌യു പുനസ്സംഘടന: ചെന്നിത്തല രാഹുലിനെ കണ്ടു

Published : 14th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കെഎസ്‌യു പുനസ്സംഘടനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ഏകാധിപത്യപരമായ സമീപനം അനുവദിക്കാനാവില്ലെന്നും സുധീരന്‍ മറ്റ് ഗ്രൂപ്പ് നേതാക്കളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചെന്നിത്തല രാഹുലിനെ ധരിപ്പിച്ചു. കെഎസ്‌യു ഭരണഘടനയ്ക്ക് അനുസൃതമായല്ല പുനസ്സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അസംതൃപ്തിയുണ്ടെന്നും അദ്ദേഹം രാഹുലിനെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക