|    Oct 24 Tue, 2017 11:36 am
FLASH NEWS
Home   >  Kerala   >  

കെഎസ്‌യു നേതാവിന്റെ കാല്‍ ആറംഗസംഘം തല്ലിയൊടിച്ചു

Published : 22nd July 2016 | Posted By: mi.ptk

KSU_leader_attack_072216

കണ്ണൂര്‍: പയ്യന്നൂര്‍ കോളേജ് കെഎസ് യു പ്രവര്‍ത്തകന്റെ കാല്‍ ആറംഗ സംഘം തല്ലിയൊടിച്ചു.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് പാലാവയലില്‍ പുതിയപറമ്പില്‍ തോംസണ്‍ ബെന്നി(19) യെ ഒരു സംഘം ആളുകള്‍ അക്രമിച്ചത്. പയ്യന്നൂര്‍ കോളേജില്‍ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബെന്നി കെഎസ് യു യൂണിറ്റ് പ്രസിഡണ്ടാണ്.
സുഹൃത്തുക്കളോടൊപ്പം പയ്യന്നൂര്‍ കോളേജിന് സമീപം താമസിക്കുന്ന വാടക വീട്ടില്‍ കയറിയാണ് പ്രതികള്‍ ബെന്നിയെ അക്രമിച്ചത്. മദ്യപിച്ചെത്തിയ അക്രമി സംഘം കൈയ്യിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ നിരത്തിവെച്ച് ബെന്നിയെയും സുഹൃത്തുക്കളെയും കൂട്ടിനിര്‍ത്തി ഫോട്ടോ എടുത്തതായും തങ്ങളെ പ്രതികളാക്കി കൊടുത്ത മുന്‍ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ബെന്നി പോലീസിന് മൊഴി നല്‍കി.
ഇരുമ്പ് വടിയും മരകഷ്ണവും കൊണ്ടാണ് അക്രമികള്‍ ബെന്നിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ബെന്നിയുടെ വലത് കാല്‍മുട്ട് തകര്‍ന്നിട്ടുണ്ട്. അടിയുടെ ആഘാതത്തില്‍ മൂക്കില്‍ നിന്ന് രക്തം ഒഴുകുന്ന നിലയിലാണ് ബെന്നിയെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ എംടി അക്ഷയ്, കെ ശരത്, ഗനില്‍, ശ്യാം, നവനീത്, വൈശാഖ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക