|    Aug 16 Thu, 2018 3:22 pm

കെഎസ്‌യു-ഡിവൈഎഫ്‌ഐ സംഘര്‍ഷം : ഏഴ് പേര്‍ക്ക് പരിക്കേറ്റു

Published : 20th June 2017 | Posted By: fsq

 

ശാസ്താംകോട്ട: പോരുവഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോല്‍സവത്തോടനുബന്ധിച്ച് തുടങ്ങിയ കെഎസ്‌യു-ഡിവൈഎഫ്‌ഐ സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്തോടെ ചക്കുവള്ളി ഒസ്താമുക്കിന് സമീപം ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടി. ഇതിനെ തുടര്‍ന്ന് നാല് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെഎസ്‌യു പ്രവര്‍ത്തകരായ താരിഫ്, നബീര്‍, അമല്‍സലീം, നിയാസ് എന്നിവര്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ടി നിഷാദ്, നൗഫല്‍, ഗ്രാമപ്പഞ്ചായത്ത് അംഗം ഫിറോസ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. കെഎസ്‌യു പ്രവര്‍ത്തകര്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ചികില്‍സയിലാണ്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കെഎസ്‌യു പ്രവര്‍ത്തകരെ ഒരു സംഘം ഡിവൈഎഫ്‌ഐക്കാര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. എന്നാല്‍ കെഎസ്‌യു പ്രവര്‍ത്തര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐയും ആരോപിച്ചു. സ്ഥലത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലിസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss