|    Dec 10 Mon, 2018 4:12 am
FLASH NEWS

കെഎസ്‌യു ജില്ലാ സെക്രട്ടറിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു

Published : 18th July 2018 | Posted By: kasim kzm

തിരുവനന്തപുരം: ലോ കോളജില്‍ കെഎസ്‌യു നേതാവിനുനേരെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. കെഎസ്‌യു ജില്ലാ സെക്രട്ടറി അലി അബ്രൂവിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായത്. എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് വിപിന്‍ കൃഷ്ണ, യൂണിറ്റ് സെക്രട്ടറി ജിഷ്ണു എസ് നാഥ്, പ്രവര്‍ത്തകനായ മനീഷ് ഉള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്  അലി അബ്രൂവിനെ മര്‍ദിച്ചതെന്ന് കെഎസ്‌യു ആരോപിച്ചു.
കോളജിന്റെ മുന്‍വശത്തുനിന്ന അബ്രൂവിനെ ബൈക്കിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സമീപത്തെ ബിജെപി ഓഫിസിനുമുന്‍വശം വരെ പിന്തുടര്‍ന്നാണ് മര്‍ദിച്ചത്. ഓഫിസിനുമുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരാണ് അക്രമത്തില്‍നിന്നും രക്ഷപ്പെടുത്തിയത്.
താടിയെല്ലിന് പരുക്കേറ്റ അലിയെ പോലിസ് വാഹനത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സയില്‍ കഴിയുന്ന അലിയെ ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു. അലി അബ്രൂവിന് നേരെയുള്ള ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍എസ് നുസൂര്‍ പറഞ്ഞു.
അലി അംബ്രുവിനുനേരെയുള്ള മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലയിലെ കോളജ് കാംപസുകളില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സെയ്ദാലി കായ്പാടി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss