|    Jul 24 Mon, 2017 4:14 am
FLASH NEWS

കെഎസ്‌യു ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് : അവകാശവാദവുമായി എ ഗ്രൂപ്പ്

Published : 21st March 2017 | Posted By: fsq

 

തൊടുപുഴ: കെ എസ് യു ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പിന് മുന്‍ തൂക്കമെന്ന് അവകാശവാദം. എ ഗ്രൂപ്പിലെ പി ടി തോമസ് വിഭാഗവും റോയ് കെ പൗലോസ് വിഭാഗവും സ്ഥാനാര്‍ഥികളുമായി ആദ്യം രംഗത്ത് ഇറങ്ങിയെങ്കിലും ഐ ഗ്രൂപ്പ് ശക്തമായി രംഗത്തെത്തിയതോടെ എ ഗ്രൂപ്പുകള്‍ സമവായത്തിലെത്തുകയായിരുന്നു.
25 അംഗ ജില്ലാ കമ്മിറ്റിയിലേക്കാണ് ഇന്നലെ ഇടുക്കി ഡി സി സി ഓഫിസില്‍ തിരഞ്ഞെടുപ്പ് നടന്നത്. 1024 വോട്ടര്‍മാര്‍ ആണ് ജില്ലയില്‍ കെഎസ്‌യുവിന് ഉള്ളത്. ഇതില്‍ 434 വോട്ടര്‍മാരുടെ പോളിങാണ് നടന്നത്. ഐ ഗ്രൂപ്പില്‍ നിന്ന് ബ്ലസണ്‍ സണ്ണിയും എ ഗ്രൂപ്പിലെ റോയ് കെ പൗലോസ് ഗ്രൂപ്പില്‍ നിന്നും ടോണി തോമസു മാണ് പ്രധാനമായും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചത്. പി ടി തോമസ് വിഭാഗത്തില്‍പ്പെട്ട വിഷ്ണു കെ ശശിയും പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്  മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും വൈസ് പ്രസിഡന്റ്  പദവിയാണ്  ലക്ഷ്യം വയ്ക്കുന്നത്.
ടോണിയും  വിഷ്ണുവും മത്സരിച്ചു വോട്ടുപിടിച്ചാല്‍ മാത്രമേ എ ഗ്രൂപ്പിനു അടിതെറ്റുകയുള്ളൂ. അതിനുള്ള സാധ്യതയില്ലെന്നാണ് എ ഗ്രൂപ്പിന്റെ അവകാശവാദം.  ഗ്രൂപ്പിലെ ധാരണ പ്രകാരം വിഷ്ണവിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കി വോട്ട് വിഘടിക്കുന്നത് തടഞ്ഞിട്ടുണ്ട്. പ്രസിഡന്റ്, നാല് വൈസ് പ്രസിഡന്റ്, 10 ജനറല്‍ സെക്രട്ടറി , 10 സെക്രട്ടറി എന്നിങ്ങനെ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
വോട്ടെണ്ണല്‍ 25നു തിരുവനന്തപുരത്തു നടക്കും. വൈസ് ചെയര്‍മാന്‍ സ്ഥാനവും ജനറല്‍ സീറ്റും ഐ ഗ്രൂപ്പ്  ലക്ഷ്യം വയ്ക്കുന്നുണ്ട്.തിരഞ്ഞെടുപ്പ് സമയത്തു  വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി വോട്ടു ചെയ്യാനുള്ള നീക്കം  നടന്നിരുന്നു.
ഇതിനെ സംബന്ധിച്ചു തര്‍ക്കം ഉണ്ടാകുകയും  പോളിംഗ് ബൂത്തില്‍  സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു. പോലിസ് ഇടപെട്ടാണ് ഇരുഗ്രൂപ്പുകളെയും ഒഴിപ്പിച്ചത്.  ഒറിജിനല്‍  തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ കൊണ്ടു മാത്രമേ വോട്ട് ചെയ്യിച്ചുള്ളൂ. അതു കൊണ്ടു മാത്രമാണ്  വോട്ടിംഗ് ശതമാനം കുറഞ്ഞത്. ഐ ഗ്രൂപ്പിനെ  ചാര്‍ളി ആന്റണി,കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അരുണ്‍ പൂച്ചക്കുഴി തുടങ്ങിയവര്‍ നയിച്ചപ്പോള്‍ എ ഗ്രൂപ്പിനെ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നിയാസ് കൂരാപ്പിള്ളിയാണ് നയിച്ചത്. എന്‍എസ് യു ദേശീയ നിര്‍വാഹക സമിതി അംഗം കിരണ്‍റാവുവാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക