|    Dec 16 Sun, 2018 4:39 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി രാജിവച്ചു

Published : 8th June 2018 | Posted By: kasim kzm

കോഴിക്കോട്: കേരളാ കോണ്‍ഗ്രസ്-എമ്മിനു രാജ്യസഭാ സീറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് കെഎസ്‌യു കോഴിക്കോട് ജില്ലാ കമ്മിറ്റി രാജിവച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. വി ടി നിഹാലിന്റെ നേതൃത്വത്തിലുള്ള 12 അംഗ കമ്മിറ്റിയാണ് രാജിവച്ചത്. രാജിക്കത്ത് സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനു കൈമാറിയതായി വി ടി നിഹാല്‍ അറിയിച്ചു. മുന്നണിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിക്കാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്. മുന്നണിയില്‍ പോലുമില്ലാത്ത പാര്‍ട്ടിക്ക് ജയിക്കുമെന്നുറപ്പുള്ള സീറ്റ് അടിയറ വയ്ക്കുന്നത് ആത്മഹത്യാപരമായ നടപടിയാണെന്നും നിഹാല്‍ പറഞ്ഞു. അതേസമയം, രാജിക്കത്ത് ലഭിച്ചിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss