|    May 25 Thu, 2017 10:50 am
FLASH NEWS

കെഎസ്‌യുവിന്റെ രാപകല്‍ സമരം അവസാനിപ്പിച്ചു

Published : 1st August 2016 | Posted By: SMR

കാലടി: സംസ്‌കൃത സര്‍വകലാശാലയില്‍ കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. കനകധാര ഓഡിറ്റോറിയം വിദ്യാര്‍ഥിസംഘടനകള്‍ക്കു വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ സമരം ചെയ്തത്. വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി കെഎസ്‌യു ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമായത്.
അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നുമുള്ള ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സിന്‍ഡിക്കേറ്റി ല്‍ വിഷയം ഉന്നയിക്കാന്‍ കെ എന്‍ കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റീഫന്‍ മാടവന ഉദ്ഘാടനം ചെയ്തു. ടി അരുണ്‍, ലിന്റോ പി ആന്റു, അനു ലോനച്ചന്‍, കെ എ അജ്മല്‍, വിഷ്ണുപ്രദീപ്, കെ ജാക്‌സന്‍, ജിബിന്‍ പയ്യന്നൂര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day