|    Aug 24 Thu, 2017 3:57 pm
Home   >  Todays Paper  >  Page 4  >  

കെഎസ്‌കെടിയു പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടിക്ക് വിമര്‍ശനം

Published : 10th November 2016 | Posted By: SMR

മൂവാറ്റുപുഴ: കളമശ്ശേരി, വടക്കാഞ്ചേരി സംഭവങ്ങളും ബന്ധുനിയമനത്തെ തുടര്‍ന്ന്  മന്ത്രിസ്ഥാനത്ത് നിന്നുളള ഇ പി ജയരാജന്റെ രാജിയും സിപിഎമ്മിന് ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കിയതായി മൂവാറ്റുപുഴയില്‍ നടക്കുന്ന കെഎസ്‌കെടിയു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇന്നലെ മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പ്രതിനിധി സമ്മേളനത്തിലാണ് ആരോപണ വിധേയരായ നേതാക്കളുള്‍പ്പെടെയുള്ളവരെ വേദിയിലിരുത്തി പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍, പാലക്കാട് ജില്ലാകമ്മിറ്റികളിലെ പ്രതിനിധികളാണ് അടുത്ത നാളില്‍ ഏറെ വിവാദമായ ക്വട്ടേഷന്‍, പെണ്‍വാണിഭ കേസുകളില്‍ പാര്‍ട്ടിനേതാക്കള്‍ ഉള്‍പ്പെട്ട സംഭവത്തെ സംബന്ധിച്ച് ആക്ഷേപമുന്നയിച്ചത്.
എന്നാല്‍, ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, പ്രസിഡന്റ് ബി രാഘവന്‍ എന്നിവര്‍ മറുപടിയില്‍ വ്യക്തമാക്കി. മന്ത്രിമാരുടെ പ്രവര്‍ത്തനം ശരാശരിയിലും താഴെയാണെന്നും പ്രതിനിധിള്‍ ചൂണ്ടിക്കാട്ടി.
നേതാക്കന്മാരുടെ ആഡംബരം സിപിഎമ്മിന്റെ തൊഴിലാളി പാരമ്പര്യം തകര്‍ക്കുന്ന തരത്തിലുള്ളതാണെന്നായിരുന്നു മറ്റൊരു കുറ്റപ്പെടുത്തല്‍. ആരോപണങ്ങളില്‍ പ്രതികരിക്കുന്നതില്‍ നേതാക്കള്‍ ജാഗ്രത കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ടായി. പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകുന്നേരം നാലിന്  പ്രകടവും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക