|    Jul 22 Sun, 2018 8:20 pm
FLASH NEWS

കെഎസ്ഡിപിയിലെ വനിതാ തൊഴിലാളികള്‍ക്ക് മാനസിക പീഡനം; പരാതി നല്‍കി

Published : 29th September 2017 | Posted By: fsq

 

ആലപ്പുഴ: കലവൂരില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഡിപിയില്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന വനിതകളെ് കമ്പനിയിലെ സ്ഥിരം ജീവനക്കാരന്‍ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി. ആലപ്പുഴ സ്വദേശി സൂബൈറിനെതിരേയാണ് വനിതാ തൊഴിലാളികളായ സബീന നിസാര്‍, സീനത്ത് എന്നിവര്‍ വനിതാ സെല്ലില്‍ പരാതി നല്‍കിയത്. ജോലി ചൊയ്യുന്നതിനിടെ ഇവരുടെ അടുത്തെത്തുന്ന ഇയാള്‍ അശ്ലീലം പറയുകയും മറ്റ് മോശം പദപ്രയോഗങ്ങള്‍ നടത്തി മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് പരാതി. സംഭവം മാനേജ്‌മെന്റിനെ അറിയിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതിനു മുമ്പ് മറ്റു വനിതാ തൊഴിലാളികള്‍ക്ക്്് ഇയാളില്‍ നിന്നും മറ്റൊരാളില്‍ നിന്നും ശല്യം നേരിട്ടതിനെ തുടര്‍ന്ന് മാനേജ് മെന്റിന് പരാതി നല്‍കിയെങ്കിലും നടപിടിയുണ്ടായില്ല. അന്ന്്് യൂനിയന്‍ സ്വാദീനം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് എഐടിയുസി യൂനിയന്റെ നേതൃത്വത്തില്‍ മാനേജിങ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss