|    Jul 22 Sat, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്ടിപി റോഡ് നിര്‍മാണത്തെപ്പറ്റി അന്വേഷണം

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: കെഎസ്ടിപി ഏറ്റെടുത്ത എംസി റോഡ് പുനര്‍നിര്‍മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിനു പൊതുമരാമത്ത് വകുപ്പ് നിര്‍ദേശം.
നിര്‍മാണത്തിലെ അപാകതയും അശാസ്ത്രീയതയും പഠിച്ചു വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ധനകാര്യവകുപ്പിന്റെ പരിശോധനാ വിഭാഗമായ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറെ ചുമതലപ്പെടുത്തി. ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ ഭാഗത്തെ പുനര്‍നിര്‍മാണം, എംസി റോഡിലെ മറ്റൊരു ഭാഗമായ തിരുവല്ല നഗരസഭാ അതിര്‍ത്തിയില്‍ മുഴുവന്‍ചിറ-രാമന്‍ചിറ ബൈപാസ് നിര്‍മാണം എന്നിവ സംബന്ധിച്ചാണു പരാതി ഉയര്‍ന്നിരിക്കുന്നത്.
രണ്ടാമത്തെ പ്രവൃത്തിയില്‍ ബൈപാസിന്റെ നേട്ടം ഇല്ലാതാക്കുന്ന വിധത്തില്‍ ബൈപ്പാസിന്റെ മധ്യഭാഗത്തു പാലത്തിനു പകരം ‘എസ്’ ആകൃതിയില്‍ വളവോടു കൂടിയ രീതിയിലാണു നിര്‍മാണം നടത്തുന്നതെന്നും, ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതുസംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ലഭിച്ചതിനുശേഷം തുടര്‍നടപടി കൈക്കൊള്ളുമെന്നും ജനങ്ങള്‍ക്കു ഗുണകരമായ വിധത്തില്‍ ഈ റോഡുകളുടെ നിര്‍മാണത്തില്‍ മാറ്റങ്ങള്‍ അനിവാര്യമെങ്കില്‍ അതു സ്വീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക