|    Aug 24 Thu, 2017 4:00 pm

കെഎസ്ടിപി റോഡ്; ഓവുചാലിന്റെ സ്ലാബ് മൂടിയില്ല

Published : 25th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: കെഎസ്ടിപി റോഡിന്റെ ഭാഗമായി കൈലാസ് റോഡ് മുതല്‍ പെട്രോള്‍ പമ്പ് വരെയുള്ള ഓവുചാലിന്റെ നിര്‍മാണ പ്രവൃത്തി എടുത്ത് സ്ലാബ് മൂടിയില്ലെന്ന് പരാതി. ഇത് മൂലം വഴിയാത്രക്കാരും കച്ചവടക്കാരും കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഗിരിജ ജ്വല്ലറിക്ക് തൊട്ടടുത്തുള്ള കൂള്‍ ബാറിലേക്ക് പോകുകയായിരുന്ന വൃദ്ധന്‍ കുഴിയില്‍ വീണ് സാരമായി പരിക്കേറ്റിരുന്നു. സ്‌കൂളിലേക്ക് വേഗത്തില്‍ നടന്നു പോകുന്ന കുട്ടികള്‍ക്കും കുഴിയില്‍ വീണ് പരിക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.കൈലാസ് റോഡ് മുതല്‍ പെട്രോള്‍ പമ്പ് വരെ ഓവുചാലിന്റെ നിര്‍മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സ്ലാബ് ഇടാതെ ചില കടയുടെ മുന്നില്‍ മാത്രം സ്ലാബ് ഇട്ടതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന ഘോഷയാത്ര കാണാനെത്തിയ നിരവധി ആളുകളും ഓവുചാലില്‍ വീണ് പരിക്കേറ്റിരുന്നു. അപകട കെണിയൊരുക്കുന്ന ഓവുചാല്‍ മൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക