|    Oct 19 Fri, 2018 1:20 pm
FLASH NEWS

കെഎസ്ടിപി റോഡിലെ അനധികൃത ബാരിക്കേഡുകള്‍ നീക്കി

Published : 20th September 2017 | Posted By: fsq

 

മേല്‍പറമ്പ്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലെ ജീവനെടുക്കുന്ന അനധികൃത ബാരിക്കേഡുകള്‍ ഇനിയില്ല. ബാരിക്കേഡുകള്‍ വയ്ക്കാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് പോലും കാറ്റില്‍ പറത്തി 27 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 14 ബാരിക്കേഡുകളാണ് സ്ഥാപിച്ചിരുന്നത്. മഡിയന്‍, ചിത്താരി സൗത്ത്, സെന്റര്‍ ചിത്താരി, ചാമുണ്ഡിക്കുന്ന്, ചേറ്റുകുണ്ട്, കല്ലിങ്കാല്‍, കോട്ടക്കുന്ന്, ബേക്കല്‍ ജങ്ഷന്‍, കുറുംബ ഭഗവതി ക്ഷേത്രം, കോട്ടിക്കുളം, കളനാട് മേല്‍പാലം, കളനാട് ജങ്ഷന്‍, കട്ടക്കാല്‍, ചെമനാട് മുണ്ടാങ്കുളം എന്നിവിടങ്ങളിലാണ് ബാരിക്കേഡുകള്‍ ഉണ്ടായിരുന്നത്. ഇതില്‍ കോട്ടക്കുന്നിലേത് ഒഴികെയുള്ള എല്ലാ ബാരിക്കേഡുകളും പോലിസ് ഇന്നലെ നീക്കം ചെയ്തു. അപകടങ്ങള്‍ ഒഴിവാക്കാനെന്ന പേരില്‍ സ്ഥാപിച്ച ബാരിക്കേഡ് നാലുപേരുടെ ജീവനെടുത്തിരുന്നു. കാഞ്ഞങ്ങാട് കൊളവയലിലെ കെ കുഞ്ഞഹമ്മദായിരുന്നു ഇതിന്റെ ഒടുവിലത്തെ ഇര. ഞായറാഴ്ച രാത്രി സൗത്ത് ചിത്താരിയില്‍ മതപ്രഭാഷണം കേള്‍ക്കാന്‍ പോകവേ മഡിയനിലായിരുന്നു സംഭവം. ബാരിക്കേഡില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിക്കവേ മുഹമ്മദ്കുഞ്ഞിയുടെ ബൈക്ക് ബസിടിലിടിക്കുകയായിരുന്നു. ഈ റോഡില്‍ വലിയ ഗതാഗതകുരുക്കിനും ഡിവൈഡറുകള്‍ വഴിവെച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss